Facebook Twitter Google Rss
ആ രാത്രി Back

കോളേജ്ഡേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഞങ്ങള്‍ കോളേജില്‍ തന്നെ കിടക്കാന്‍ തീരുമാനിച്ചു. രാത്രി സമയം ഒരു പത്തു പത്തര ആയിക്കാണും. നാലാമത്തെ പെഗ്ഗില്‍ ഐസ് ക്യുബ്സ് വീഴുന്നതിനു മുന്‍പ് വിളിക്കാമെന്നാണ് അവള്‍ പറഞ്ഞത്. ഐസ് ഇല്ലാത്തതിനാല്‍ പൈപ്പില്‍ നിന്നും വെള്ളമെടുത്തു നാലാമത്തെ പെഗ്ഗും അടിച്ചു. ഇതുവരെ അവള്‍ വിളിച്ചില്ല. ഞാന്‍ ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു.
9846 ..... Calling  Anju .....
ഹലോ അഞ്ജുവല്ലേ?
ഞാന്‍ വരട്ടെ?
പറ്റിക്കില്ലല്ലോ?
സത്യമായിട്ടും തരുമോ നീ? ഞാന്‍ ഇത്രയും റിസ്ക്‌ എടുത്തു വന്നിട്ട് അവസാനം.....?
OK ! ഞാന്‍ ഇപ്പോള്‍ വരാം.


ഞാന്‍ പപ്പുവിനോട് ബൈക്ക് എടുക്കാന്‍ പറഞ്ഞു.
പപ്പു: എടാ എങ്ങോട്ടാ?
അഞ്ജുവിന്റെ വീട്ടിലേക്ക്
പപ്പു: ഈ സമയത്തോ?
അവള്‍ ചെല്ലാന്‍ പറഞ്ഞിട്ടല്ലേ, നീ പേടിക്കാതെ വാ കൂടെ.
പപ്പു: അവള്‍ സമ്മതിച്ചോ?
ഉം ....(ഞാന്‍ ഒരു ചെറിയ നാണത്തോടെ മൂളി)
വാ കയറ്, മറ്റവന്മാര് അറിയണ്ട. പപ്പു പറഞ്ഞു.

ഞങ്ങള്‍ അഞ്ജുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറിയപ്പോള്‍ ബൈക്ക് ഓഫ്‌ ചെയ്തു. വണ്ടിയുടെ ശബ്ദം കേള്‍പ്പിച്ച് വീട്ടുകാരെ ഉണര്‍ത്തേണ്ട എന്ന് പപ്പുവാണ് പറഞ്ഞത്.ഞങ്ങള്‍ ഗേറ്റിനു മുന്‍പിലെത്തി അവള്‍ക്ക് ഫോണ്‍ ചെയ്തു. ആരും കേള്‍ക്കാതിരിക്കാന്‍ വേണ്ടി രണ്ടാളും ശബ്ദം വളരെ താഴ്ത്തിയാണ് സംസാരിച്ചത്.

അഞ്ജു..... ഞാന്‍ ഗേറ്റിനു മുന്‍പിലുണ്ട്.
അഞ്ജു: എന്നാല്‍ മതില് ചാട്.
മതിലു ചാടാനോ? ഗേറ്റ് തുറന്നു കയറട്ടെ?
അഞ്ജു: ഏയ്, അത് നടക്കില്ല. ഡാഡി ഗേറ്റ് പൂട്ടിയിരിക്കുവാ.
ഡാഡിയും മമ്മിയും ഒക്കെ ഉറങ്ങിയോ?
അഞ്ജു: അവര്‍ ഒരു ഫങ്ങ്ഷന് പോയിരിക്കുവാ, എത്തിയിട്ടില്ല. അതാണ്‌ പറഞ്ഞത് അവര്‍ വരുന്നതിനു മുന്‍പ് മതിലു ചാടി കടക്കാന്‍.   
OK , ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.


പപ്പുവിനെ പരിസരം നോക്കാന്‍ കാവല്‍ നിറുത്തി ഞാന്‍ മതിലു ചാടി.വാതിലിനരുകില്‍ ചെന്ന് പതുക്കെ മുട്ടി. എന്നിട്ടവളെ ചെറിയ ശബ്ധത്തില്‍ വിളിച്ചു, അഞ്ജു.....അഞ്ജു....വാതില്‍ തുറക്ക്.
വാതിലിനടുത്തുള്ള ജനല്‍ തുറക്കുന്ന ശബ്ദം കേട്ട് ഞാന്‍ അങ്ങോട്ട്‌ നോക്കി.ജനലിനരുകില്‍ അവളാണ്. ഞാന്‍ ജനലിനടുത്തേക്ക് നീങ്ങിനിന്നു.

നീ വേഗം വാതില്‍ തുറക്ക്.
അഞ്ജു: വാതിലും ഗേറ്റ്ഉം പൂട്ടിയിട്ടാണ് ഡാഡി പോയത്, ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുള്ള വീടല്ലേ?
അപ്പോള്‍ പിന്നെ എന്തിനാ നീ എന്നോട് ഇങ്ങോട്ട് എഴുന്നുള്ളാന്‍ പറഞ്ഞത്?
അഞ്ജു: നീ പുറകിലോട്ടു വാ , ഞാന്‍ അടുക്കള വാതില്‍ തുറക്കാം.

ഞാന്‍ കാലടികള്‍ മ്യുട്ടിലിട്ട് വീടിന്റെ പുറകിലോട്ടു നടന്ന് അടുക്കള വാതിലിനടുത്തെത്തി. വാതില്‍ തുറന്ന് അവള്‍ പുറത്തുവന്നു. അവളുടെ മുഖത്ത് പേടി നന്നായുണ്ടായിരുന്നു. പരിബ്രമിച്ചു നിന്ന അവളുടെ നേര്‍ക്ക്‌ ഞാനെന്റെ വലതുകൈ നീട്ടി. രാത്രിയുടെ തണുപ്പില്‍, നാലെണ്ണത്തിന്റെ പുറത്തും ആ വിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ആ കൈകളുടെ നേര്‍ക്ക്‌ അവളുടെ കൈകള്‍ നീട്ടി.എന്നിട്ട് നിറകണ്ണുകളോടെ അവള്‍ പറഞ്ഞു,

ഡാഡിയുടെ പോക്കെറ്റില്‍ നിന്ന് ഡാഡി അറിയാതെ എടുത്ത 200 രൂപയാണിത്‌. ഇതെങ്കിലും തിരിച്ചു തരണം. ഡാഡി അറിഞ്ഞാല്‍ എന്നെ കൊല്ലും. ഇതുവരെ എന്നെ പറ്റിച്ചതുപോലെ ആകരുത് ഇത്. പ്ലീസ് തിരിച്ചു തരണം.

എനിക്കൊന്നും തിരിച്ചു പറയാനുണ്ടായിരുന്നില്ല. കാരണം ഇതും കൊടുക്കില്ലെന്ന് എനിക്കുറപ്പാണ്.

ആ പണവും വാങ്ങി ഞാന്‍ തിരിഞ്ഞു. പിന്നെ ഒന്നുകൂടെ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു, "ഞാന്‍ തന്നോട് ഒന്നുകൂടെ ചോദിച്ചിരുന്നു. അത് തരാന്‍ നീ തയ്യാറായാല്‍ ഈ രാത്രി ഒരിക്കലും മറക്കാത്തതാകും നമ്മുടെ, അല്ല എന്റെ ജീവിതത്തില്‍."

അവളുടെ മുഖത്ത് കോപം കുമിഞ്ഞുകൂടി. ദേഷ്യപ്പെട്ടുകൊണ്ട് അവള്‍ അകത്തുപോയി.
ച്ചെ!! ചോദിക്കേണ്ടിയിരുന്നില്ല.
പറഞ്ഞത് മണ്ടത്തരമായെന്ന് ഓര്‍ത്തു നിന്നപ്പോള്‍ അവള്‍ പുറത്തുവന്നു. അവളുടെ കൈയിലിരുന്ന പോളിത്തീന്‍ ബാഗ്‌ എനിക്കുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു, "നീയൊക്കെ പറയുമ്പോഴേക്കും ചിക്കനും മട്ടനും ഉണ്ടാക്കിത്തരാന്‍ ഇത് ഹോട്ടലോന്നും അല്ല. ചപ്പാത്തിയും പച്ചക്കറി കുറുമയും ഉണ്ട്. വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോ."

വിശപ്പ്‌ ഉള്ളതുകൊണ്ട് ഞാന്‍ മിണ്ടാതെ ആ പൊതി വാങ്ങി. പോസിട്ടു നിന്നാല്‍ രാത്രി പട്ടിണിയാകേണ്ടിവരും.

അവള്‍ വാതിലടച്ച്‌ അകത്തുപോയ്.

200 രൂപക്ക് ഒരു നല്ല ബ്രാന്‍ഡ്‌ പൈന്റ് വാങ്ങാം. ടച്ചിങ്ങ്സിന് ചപ്പാത്തിയും കുറുമയും. മതി......ഇത് മതി..........
സന്തോഷംകൊണ്ടു തുള്ളിക്കളിച്ച് ഓടിവന്നു മതിലു ചാടി. അതാ....നേരെ മുന്‍പില്‍ നില്‍ക്കുന്നെ അഞ്ജുവിന്റെ ഡാഡി. തുടര്‍ന്ന് നിശബ്ദതയുടെ കുറേ നിമിഷങ്ങള്‍. ഡാഡി ദേ.... എന്റെ അടുത്തേക്ക്  വരുന്നു. ഈശ്വരാ........................

.................

ആ സമയം എന്റെ മനസ്സ് എന്നോടുതന്നെ പറഞ്ഞു, "മോനേ........മനസ്സില്‍ ലഡ്ഡു പൊട്ടി, ഇടിയുടെയും തെറിയുടെയും അതുഗ്രന്‍ ലഡ്ഡു!!!!!!!!"
ഞാന്‍ അറിയാതെ ചോദിച്ചുപോയ്‌, "രണ്ടു രൂപയ്ക്കു രണ്ടു ലഡ്ഡുവാണെങ്ങില്‍ ഈ 200 ന് എത്ര എണ്ണം കിട്ടുമോ ആവോ......?" 

Please Login or Register for post comments.
Enter your comments here
Post Comment
Comments

No comments are posted.

Posted By:

Najmal.K.Kunhimon

akkili1989@gmail.com

Posted on : 2013-02-01


Copyright © 2014 Beads Media | Terms of Use and Privacy Policy