Facebook Twitter Google Rss
പണിതീരാത്ത താജ്മഹല്‍ Back

(കേട്ടുപഴകിയ ഒരു പ്രണയകഥയില്‍ രക്തംകൊണ്ടു മൂടപ്പെട്ട, ആരും കാണാതെപോയ ഒരു ഭാഗമാണിത്. ഇവിടെ ചരിത്രങ്ങള്‍ നോക്കുകുത്തികളായേക്കാം, സത്യങ്ങള്‍ കണ്ണടച്ചേക്കാം, ഭാവനകള്‍ കഥപറഞ്ഞേക്കാം.......)

 

വര്ഷം - 1653 , ഡിസംബര്‍ മാസത്തിലെ ഒരു കുളിരണിഞ്ഞ സായാഹ്നം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മന്ത്രിമന്ധിരത്തില്‍ അദ്ധേഹത്തെ മുഖംകാണിക്കുവാനായി ഉസ്താദ് അഹമ്മദ്‌ ലാഹോറി എന്ന ശില്‍പ്പിയെത്തി.

 

 

"കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി അങ്ങ് കണ്ടിരുന്ന സ്വപ്നം, ഞങ്ങള്‍ പണിതിരുന്ന അങ്ങയുടെ സ്വപ്നം, ആ വെണ്ണക്കല്‍ സൌധത്തിന്റെ പണി ഇന്നേക്ക് തീര്‍ന്നിരിക്കുന്നു. പണിതീര്‍ന്ന ആ പ്രണയം കാണുവാന്‍ അങ്ങയെ ക്ഷണിക്കുവാനാണ് ഈ ശില്‍പ്പി വന്നിരിക്കുന്നത്."

 

അഹമ്മദ്‌ ലാഹോറി ഷാജഹാന്‍ ചക്രവര്‍ത്തിയെ താജ്മഹലിന്റെ പണിപൂര്‍ത്തിയായ വിവരം ധരിപ്പിച്ചു. ഷാജഹാന്‍ അന്നുരാത്രി അഹമ്മദിനെ തന്റെ കൊട്ടാരത്തില്‍ താമസിപ്പിച്ചു. പിറ്റേന്ന് രാവിലെ ഇരുവരും ചേര്‍ന്ന് യമുനാ നദിക്കരയിലെ പണിതീര്‍ന്ന താജ്മഹലിലെത്തി.

"ഇന്നിവിടെ പുതിയൊരു വാസ്തുവിദ്യ രൂപം കൊണ്ടിരിക്കുന്നു. പേര്‍ഷ്യന്‍,ഒട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക്‌ എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു വാസ്തുവിദ്യ, മുഗള്‍ വാസ്തുവിദ്യ." മുഗള്‍ വാസ്തുവിദ്യയുടെ പിതാവയിവേണം ഷാജഹാന്‍ ചക്രവര്‍ത്തിയെ ഒരുതരത്തില്‍ കരുതാന്‍.

 

Should guilty seek asylum here, Like one pardoned, he becomes free from sin. Should a sinner make his way to this mansion, All his past sins are to be washed away. The sight of this mansion creates sorrowing sighs; And the sun and the moon shed tears from their eyes. In this world this edifice has been made; To display thereby the creator's glory.

താജ്മഹല്‍ കണ്ടുകഴിഞ്ഞ ഷാജഹാന്‍ ചക്രവര്‍ത്തി സ്വന്തം വാക്കുകളില്‍ ( ഇംഗ്ലിഷ് വിവരണം) താജ്മഹലിനെ വിശേഷിപ്പിച്ചത്‌ അങ്ങനെയാണ്.

 

അന്നുരാത്രിയില്‍ ഷാജഹാന്‍ ചക്രവര്‍ത്തി ശില്‍പ്പികള്‍ക്കും തൊഴിലാളികള്‍ക്കുമായി താജ്മഹലിന്റെ 'ചഹര്‍ ബാഗ്‌' ഉദ്യാനത്തില്‍ വെച്ച് ഒരു വിരുന്നുസല്‍ക്കാരം നടത്തി. ആ സല്‍ക്കാരത്തില്‍ വെച്ച് പ്രധാന ശില്പ്പികളില്‍നിന്നും ഷാജഹാന്‍ ഒരു കരാര്‍ ഒപ്പിട്ടുവാങ്ങി. ഇതിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന വാസ്തുശില്പ്പികള്‍ താജ്മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ലെന്ന ഒരുറപ്പായിരുന്നു ആ കരാര്‍. ചക്രവര്‍ത്തിയുടെ പ്രീതിനേടുവാന്‍ എല്ലാ ശില്‍പ്പികളും ആ കരാറില്‍ ഒപ്പിട്ടപ്പോള്‍ പ്രധാന ശില്‍പ്പിയായ അഹമ്മദ്‌ ലഹോറി മാത്രം അല്‍പ്പം മടിച്ചു. ഷാജഹാന്റെ ക്രോധത്തിന് പാത്രമാകാതിരിക്കാന്‍ അവസാനം അഹമ്മദും ഒപ്പിട്ടുനല്കി. എല്ലാ ശില്‍പ്പികള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ നല്‍കുവാന്‍ തന്റെ മന്ത്രിമാരെ ഏല്‍പ്പിച്ച് ചക്രവര്‍ത്തി ഉടമ്പടി സൂക്ഷിക്കുവാന്‍ തന്റെ അന്തപ്പുരത്തില്‍ പോയി. ആ സമയം മുദ്രചാര്‍ത്താന്‍ മടിച്ചുനിന്ന അഹമ്മദിന്റെ മുഖം ഷാജഹാനെ അസ്വസ്ഥനാക്കി. അയാള്‍ കരാര്‍ ലംഘിക്കുമെന്ന് ഷാജഹാന്റെ മനസ്സ് ഉറപ്പിച്ചു പറഞ്ഞു. ഷാജഹാന്‍ തിരിച്ച് ഉദ്യാനത്തിലെത്തി. അപ്പോഴേക്കും സല്‍ക്കാരം അവസാനിക്കാറായിരുന്നു.

 

അവിടെവെച്ച് ആ മാര്‍ബിള്‍ക്കുളത്തിനെ സാക്ഷിയാക്കി ഷാജഹാന്‍ സൈന്യാധിപനോട് പറഞ്ഞു, " ഈ നിമിഷത്തില്‍ ഇവര്‍ തന്ന ഉടമ്പടിയില്‍ എനിക്കുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. അതിനാല്‍ തന്നെ 'ജാലി കമാന'ത്തിനു ചുവട്ടില്‍ വെച്ച് എല്ലാ ശില്‍പ്പികളുടെയും തലയറുക്കുക. തീര്‍ന്നില്ല, നമുക്കൊരു ഭാഗ്യപരീക്ഷണം വയ്യ. ഈ സൌധം പണിതീര്‍ക്കുവാന്‍ നാം വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ഇരുപതിനായിരത്തിലധികം വരുന്ന തൊഴിലാളികളുടെ ഇരുകൈകളും അറുത്തുമാറ്റുക. ഇതുപോലൊന്ന് ഇതുമാത്രം മതി." ഷാജഹാന്‍ തന്റെ ഉടവാള്‍ നത്തെക്കുയര്‍ത്തി അതിന്റെ മുനയില്‍ നോക്കിക്കൊണ്ട്‌ പറഞ്ഞു " എന്റെ പ്രിയ മുംതാസ്, എന്റെ പ്രണയമേ, എന്റെ ജീവിതമേ എല്ലാം നിന്നോടുള്ള എന്റെ സ്നേഹത്തിനു വേണ്ടി, എല്ലാം നമ്മുടെ പ്രണയത്തിനു വേണ്ടി, എല്ലാം നിനക്കുവേണ്ടി."

 

ഉത്തരവ് കേട്ടുനിന്നവര്‍ പരിഭ്രാന്തരായി. അവരില്‍ നിന്നും അഹമ്മദ് ലഹോറി മുന്നിലേക്ക്‌ കടന്നു വന്നു. അയാള്‍ ചക്രവര്‍ത്തിയോട് ചോദിച്ചു, എല്ലാ വിനയത്തോടെയും തന്നെ, " അങ്ങ് യഥാര്‍ഥത്തില്‍ അങ്ങയുടെ പ്രിയപത്നി മുംതാസ് മഹാറാണിയെ സ്നേഹിച്ചിട്ടുണ്ടോ? ഇല്ലെന്നു ഞാന്‍ പറയും. അങ്ങ് ആ സൌന്ദര്യത്തെ പ്രണയിച്ചിരുന്നില്ല. ഉണ്ടെന്ന് അങ്ങ് അഭിനയിക്കുകമാത്രമായിരുന്നു ചെയ്തത്. നിങ്ങളുടെതിനേക്കാള്‍ പരിശുദ്ധ പ്രണയം ഈ ഭൂമിയില്‍ ജനിച്ചേക്കുമെന്ന് അങ്ങ് ഭയപ്പെടുന്നു. അതിനാലല്ലേ ഞങ്ങളെ വധിക്കുവാനുള്ള ഉത്തരവിറക്കിയത്. ആ പ്രണയത്തില്‍ താന്‍ പരാജിതനായിരുന്നു എന്ന തോന്നലാണ് അങ്ങയെ ഈ സൌധം നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചത്. എന്നിട്ട് അഗാധ പ്രണയത്തിന്റെ ഓര്‍മയ്ക്ക് എന്ന മേനിയും. സത്യമുള്ള പ്രണയത്തിന് സ്മാരകങ്ങള്‍ ആവശ്യം ഉണ്ടോ? അങ്ങയുടെ പ്രണയം അങ്ങേക്ക് ആരെയാണ് ബോധ്യപ്പെടുത്തെണ്ടത്. താങ്കളുടെ ആദ്യരണ്ടു ഭാര്യമാരെയോ? അതോ മുന്നാം ഭാര്യയായ മുംതാസ് മഹാറാണിയില്‍ പിതിനാല് മക്കളെയോ? അതോ ഈ ലോകത്തിനെയോ? ഇവരെ ആരേയുമല്ല അങ്ങയുടെ പ്രണയത്തിന്റെ ആഴം മനസ്സിലാക്കേണ്ടത്. അങ്ങയുടെ പ്രിയ പത്നിയെ, അങ്ങ് ആര്‍ക്കുവേണ്ടിയാണോ ഇതെല്ലാം ചെയ്യുന്നത് അവരെ. അങ്ങേക്ക് കഴിയില്ല അതിന്. കാരണം, അങ്ങ് മഹാറാണിയെ പ്രണയം നടിച്ച് വഞ്ചിക്കുകയായിരുന്നു. കൂടെ ജീവിച്ച പതിനെട്ടു വര്‍ഷവും. അങ്ങയുടെ സാമ്രാജ്യത്തിന്റെ സമ്പന്നതകൊണ്ട് ഇല്ലാത്ത പ്രണയത്തിന്റെ പേരില്‍ പണിതീര്‍ത്ത ഈ വെണ്ണക്കല്‍ കൊട്ടാരത്തിന്റെ ഫിനിയല്‍ മിനാരത്തിന്റെ തലയെടുപ്പ് നോക്കിനില്‍ക്കുന്ന ഏകാന്തത നിറഞ്ഞ നിമിഷങ്ങളില്‍ അങ്ങയെ ആ കുറ്റബോധം വേട്ടയാടും. ഞാന്‍ പറഞ്ഞതെല്ലാം തെറ്റാണെങ്കില്‍ അങ്ങുതന്നെ പറഞ്ഞുതരിക, പ്രണയത്തിന് വേണ്ടി ഇങ്ങനൊരു സുന്ധരസൌധം പണിതീര്‍ത്ത അങ്ങ് എന്തിനാണ് ഭയപ്പെടുന്നത് ഇതിലും സുന്ധരമായൊന്ന് ഇനിയും പിറക്കുമെന്ന്. എന്തിനാണ് ഞങ്ങളെ വധിക്കുന്നത്? അങ്ങ് യജമാനനും ഞങ്ങള്‍ പ്രജകളും ആണ്, എങ്കിലും ഞങ്ങളിലും ഉണ്ട് പ്രണയം....കൊടുത്തും വാങ്ങിയും മതിതീരാത്ത, കൊതിതീരാത്ത പ്രണയം. ഞങ്ങള്‍ക്കും ഉണ്ടൊരു താജ്മഹല്‍....പ്രണയംകൊണ്ട് പണിയുന്ന തജ്മഹല്‍, പ്രണയിച്ചു തീരത്തൊരു തജ്മഹല്‍, ഇനിയും പണിതീരാത്തൊരു തജ്മഹല്‍. അതീ യമുനയുടെ തീരത്തല്ല, ഞങ്ങളുടെ മനസ്സിലുള്ള പ്രണയസാഗരത്തിന്റെ ഓരോരത്ത്. അങ്ങയുടെ സ്വപ്നം പണിതീര്‍ക്കാന്‍ ഇരുപത്തിരണ്ടു വര്‍ഷമായി പണിയെടുത്ത ഞങ്ങള്‍ക്ക് അങ്ങയുടെ ആ സുന്ദരമായ കപടപ്രണയത്തിനു മറപിടിക്കാന്‍, അങ്ങേക്കുവേണ്ടി ജീവന്‍ തരാന്‍ യാതൊരു മടിയുമില്ല. പകരം സന്തോഷം മാത്രമേ ഉള്ളു. ഞങ്ങളെ വധിച്ചാലും ഇല്ലെങ്കിലും ഈ കൊട്ടാരം മഹത്തരമായൊരു പ്രണയത്തിന്റെ പ്രതീകമായി നാളെ ലോകത്തിനുമുന്‍പില്‍ ശിരസ്സുയര്‍ത്തി നില്‍ക്കും. പക്ഷെ ഇടവും വലവും തിരിയാന്‍ കഴിയാതെ കബറില്‍ കിടക്കുമ്പോഴെങ്കിലും അങ്ങറിയണം അതൊരിക്കലും അങ്ങയുടെയും പ്രിയപത്നിയുടെയും ഇല്ലാത്ത പ്രണയത്തിന്റെ പ്രതീകമല്ലെന്ന്. പ്രണയിച്ചുതീരാത്ത ഒരുപാട് പ്രണയങ്ങളുടെ ഒരു ഓര്‍മപ്പെടുത്തലാണെന്ന്."

 

എല്ലാം കേട്ടുനിന്ന ഷാജഹാന്‍ തന്റെ വാളുയര്‍ത്തി അഹമ്മദ് ലഹോറിയുടെ ശിരസ്സറത്തു. ഓരോ അണുവിലും പ്രണയത്തിന്റെ ഗന്ധമുള്ള രക്തം ഇറ്റുവീഴുന്ന ശിരസ്സിനാല്‍ ആ മാര്‍ബിള്‍കുളത്തിലെ ജലം ചുവപ്പണിഞ്ഞു. ആ മണ്ണ് ആദ്യമായി പ്രണയമെന്തെന്നറിഞ്ഞു. എന്നിട്ടും .............................. ................................................

Please Login or Register for post comments.
Enter your comments here
Post Comment
Comments

No comments are posted.

Posted By:

Najmal.K.Kunhimon

akkili1989@gmail.com

Posted on : 2013-02-01


Copyright © 2014 Beads Media | Terms of Use and Privacy Policy